Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Golders Green

യഹൂദർ ആക്രമിക്കപ്പെട്ടു

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് യ​ഹൂ​ദ​വം​ശ​ജ​ർ​ക്കു പ​രി​ക്ക്. ല​ണ്ട​ൻ ന​ഗ​ര​ത്തി​ന്‍റെ വ​ട​ക്ക​ൻ പ്രാ​ന്ത​ത്തി​ൽ യ​ഹൂ​ദ​ർ പാ​ർ​ക്കു​ന്ന ഗോ​ൾ​ഡേ​ഴ്സ് ഗ്രീ​ൻ എ​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു സം​ഭ​വം.

70നും 30​നും അ​ട​ത്തു പ്രാ​യ​മു​ള്ള ര​ണ്ടു ബ്രി​ട്ടീ​ഷ് യ​ഹൂ​ദ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. മേ​ഖ​ല​യി​ൽ പ്രാ​ദേ​ശി​ക പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന യ​ഹൂ​ദ​സം​ഘം അ​ക്ര​മി​യെ പി​ടി​കൂ​ടി. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​നെ കു​ത്താ​നും ഇ​യാ​ൾ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ല​ക്‌​ട്രി​ക് ഷോ​ക്ക് ഏ​ൽ​പ്പി​ച്ചാ​ണ് ഇ​യാ​ളെ കീ​ഴ​ട​ക്കി​യ​ത്.

45 വ​യ​സു​ള്ള അ​ക്ര​മി ഏ​തു രാ​ജ്യ​ക്കാ​ര​നാ​ണെ​ന്നും ഇ​യാ​ളു​ടെ പ​ശ്ചാ​ത്ത​ലം എ​ന്താ​ണെ​ന്നും അ​ന്വേ​ഷി​ച്ചി​വ​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഗാ​സ യു​ദ്ധ​ത്തി​നു പി​ന്നാ​ലെ ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ അ​ര​ങ്ങേ​റു​ന്ന യ​ഹൂ​ദ​വി​രു​ദ്ധ​ത​യു​ടെ തു​ട​ർ​ച്ച​യാ​ണ് ല​ണ്ട​നി​ലു​ണ്ടാ​യ​ത്.

ല​ണ്ട​നി​ലെ യ​ഹൂ​ദ മേ​ഖ​ല​ക​ളി​ൽ നേ​ര​ത്തേ​യും ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കീ​യ​ർ സ്റ്റാ​ർ​മ​ർ ഇ​ന്ന​ലെ​യു​ണ്ടാ​യ യ​ഹൂ​ദ​വി​രു​ദ്ധ സം​ഭ​വ​ത്തെ അ​പ​ല​പി​ച്ചു.

Latest News

Corehub Up